ബിക്ലു ശിവയുടെ കൊലപാതകം; ബിജെപി എംഎൽഎ ഭൈരതി ബസവരാജിൻ്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
ബെംഗളൂരു : ഗുണ്ടാസംഘത്തലവൻ ബിക്ലു ശിവയുടെ കൊലപാതകക്കേസിൽ ബിജെപി എംഎൽഎ ഭൈരതി ബസവരാജിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി.
കഴിഞ്ഞ ചൊവ്വാഴ്ച, ഭൈരതി ബസവരാജ് മുൻകൂർ ജാമ്യം തേടി സമർപ്പിച്ച അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സുനിൽ ദത്ത് യാദവിന്റെ ബെഞ്ച് തള്ളുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ഭാരതി നഗറിൽ വെച്ചാണ് ബിക്ലു ശിവയെ ആയുധധാരികളായ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത് . മുൻ സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിലെ എഫ്‌ഐആറിൽ ബിജെപി എംഎൽഎ ഭൈരതി ബസവരാജിനെ അഞ്ചാം പ്രതിയാക്കിയും ഗുണ്ടാസംഘം ജഗദീഷ് പത്മനാഭ എന്ന ജഗ് (45) നെയും പ്രധാന പ്രതിയാക്കിയുമാണ് കേസെടുത്തത്.