ചെന്നൈയില്‍ യുവതിക്കു നേരെ ബൈക്ക് ടാക്‌സി ഡ്രൈവറുടെ ലൈംഗികാത്രികമം; പ്രതി അറസ്റ്റില്‍

Update: 2025-10-29 10:18 GMT

ചെന്നൈ: ചെന്നൈയില്‍ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ഇരുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കരണ സ്വദേശി ശിവകുമാറാണ് (32) അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി സുഹൃത്തിനെ കാണാനായി യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തിരുന്നു. പിന്നീട് അതേ ബൈക്കില്‍ തിരിച്ചുവരും വഴി ആളൊഴിഞ്ഞ പ്രദേശത്ത് ഡ്രൈവര്‍ യാത്ര തടഞ്ഞ് യുവതിയെ കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു.

വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

Tags: