കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിയായ മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ സൗത്ത് ബീച്ചിന് സമീപമുള്ള പെട്രാള്‍ പമ്പിന് അടുത്തായിരുന്നു അപകടം.
ഇവരുടെ കൂടെയുണ്ടായ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.