കടയ്ക്കലില്‍ ബൈക്കപകടം: ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

Update: 2020-11-16 15:21 GMT

കടയ്ക്കല്‍: കടയ്ക്കല്‍ കിഴക്കുംഭാഗം മുള്ളിക്കാട് റോഡില്‍ പിക്കപ്പ് ബൈക്കിലിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. കൊല്ലായില്‍ സത്യമംഗലം സ്വദേശി നൗഷാദ് റഹ്‌മാന്‍ (43) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Similar News