ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു

Update: 2022-12-08 06:22 GMT


പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയില്‍ ബെെക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍മരണപ്പെട്ടു.


പള്ളിക്കുന്നുമ്മല്‍ ബെെജു(45)വാണ് മരണപ്പെട്ടത്.ഇന്നലെ വെെകിട്ട് ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ബെെക്ക് ബെെജുവിനെ ഇടിക്കുകയായിരുന്നു.നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.