ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകന്‍ മരിച്ചു

Update: 2022-08-19 01:11 GMT

മലപ്പുറം: ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകന്‍ മരിച്ചു. വറ്റലൂര്‍ എംഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കുറുവ കരിഞ്ചാപ്പാടിയിലെ അല്ലിപ്ര അഷ്‌റഫ് (54) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച തിരൂര്‍ക്കാടുവച്ച് റോഡ് മുറിച്ചു കടക്കവെ ഇദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റു കോഴിക്കോട്ടെ സ്വകാര്യാശുപത്രയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു കരിഞ്ചാപ്പാടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യ: രജ്‌ലീന. മക്കള്‍: ഷമീമ, ഷംല, മുഹമ്മദ്അലി ജൗഹര്‍. മരുമക്കള്‍: നൗഷാദ് (വറ്റലൂര്‍), ലുക്മാന്‍ (മലപ്പുറം), ഫാത്തിമറിനു (വട്ടപ്പറമ്പ്).

Tags:    

Similar News