ബിഹാര്‍ തിരഞ്ഞെടുപ്പ്: ക്രമക്കേട് നടന്നെന്ന്; കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം

Update: 2020-11-11 02:54 GMT

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പട്‌ന ഹൈക്കോടതിയേയോ സുപ്രിം കോടതിയേയോ സമീപിക്കുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 18 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍ഡിഎ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നേടിയത്.