പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ പട്‌നയിലെ പാർട്ടി ആസ്ഥാനത്ത് ജനതാദൾ(യുണൈറ്റഡ് ) യുവിൽ ഔദ്യോഗികമായി ചേർന്നു. ദീർഘകാലം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന നിഷാന്ത്, നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്.
പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.
കേന്ദ്ര മന്ത്രി ലാലൻ സിംഗ്, ബീഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി എന്നിവരുൾപ്പെടെ നിരവധി ജെഡിയു നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.