പട്‌ന: മുഖ്യമന്ത്ര നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രിജ്ഞ ചെയ്‌തെങ്കിലും മന്ത്രിസഭാ വികസനം ആഗസ്റ്റ് 15നുശേഷമായിരിക്കുമെന്ന് റിപോര്‍ട്ട്.
പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ ജെഡിയുവിനായിരിക്കും. കഴിഞ്ഞ സര്‍ക്കാരില്‍ ജെഡിയുവിന്റെ കയ്യിലുണ്ടായിരുന്ന വകുപ്പുകള്‍ ഇത്തവണയും അവര്‍ക്ക് ലഭിക്കും. ബിജെപി കൈവശം വച്ചിരുന്നവ ആര്‍ജെഡിക്ക് ലഭിക്കും.
ധനകാര്യം, നഗരവികസനവും പാര്‍പ്പിടവും, ദുരന്തനിവാരണം, പരിസ്ഥിതി & വനം, വിവരസാങ്കേതികവിദ്യ, പിന്നാക്ക ഇബിസി ക്ഷേമം, വ്യവസായം, പഞ്ചായത്ത് രാജ്, ആരോഗ്യം, റോഡ് നിര്‍മ്മാണം, കല, സംസ്‌കാരം & യുവജനകാര്യം, കൃഷി, സഹകരണം, കരിമ്പ് വ്യവസായം, മൃഗങ്ങള്‍ ഹസ്ബന്‍ഡറി & ഫിഷറീസ്, ടൂറിസം, നിയമം, ഗതാഗതം, റവന്യൂ & ഭൂപരിഷ്‌കരണം, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്, മൈന്‍സ് & ജിയോളജി, ലേബര്‍ റിസോഴ്‌സ് എന്നിവ കോണ്‍ഗ്രസും ആര്‍ജെഡിയും മറ്റ് പാര്‍ട്ടികളുമായി പങ്കുവയ്ക്കും.
ബിജെപി മന്ത്രിമാര്‍ക്ക് അനുവദിച്ച വകുപ്പുകള്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിക്ക് ലഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് മദന്‍ മോഹന്‍ ഝാ, അജിത്ത് ശര്‍മ, ഷക്കില്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും.
പൊതുഭരണ വകുപ്പും ആഭ്യന്തര വകുപ്പും നിതീഷ് കുമാറിനൊപ്പം തുടരുമെങ്കിലും പഞ്ചായത്തിരാജ്, ഗതാഗത വകുപ്പ് മന്ത്രിമാര്‍ മാറാന്‍ സാധ്യതയുണ്ട്.
243 അംഗ ബിഹാര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 19 എംഎല്‍എമാരും ജെഡിയുവിന് 43, ആര്‍ജെഡി 79, സിപിഐ (എംഎല്‍) 12, സിപിഐ, സിപിഐ എമ്മിന് രണ്ടും വീതം എംഎല്‍എമാരാണുള്ളത്.
