ബീഹാര്‍: കൊവിഡ് രോഗിയുടെ മൃതദേഹം മാലിന്യവാഹനത്തില്‍ കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Update: 2021-05-17 05:42 GMT

നളന്ദ: ബീഹാറില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യവാഹനത്തില്‍ കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. നളന്ദയിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ മാലിന്യവാഹനത്തിലാണ് ഞായറാഴ്ച മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.

ബീഹാര്‍ഷരിഫിലെ 17ാം നമ്പര്‍ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം പിപിഇ കിറ്റ് ധരിച്ച ഒരാളുടെ സാന്നിധ്യത്തില്‍ മുനിസിപ്പില്‍ കോര്‍പറേഷന്റെ മാലിന്യവാഹനത്തില്‍ കൊണ്ടുപോകുന്ന വീഡിയോ വൈറലായിരുന്നു.

മെയ് 13ാം തിയ്യതി മനോജ് കുമാര്‍ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് നളന്ദ സിവില്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. സുനില്‍ കുമാര്‍ പറഞ്ഞു.

മൃതദേഹം കൊണ്ടുപോകുന്നതിനുമാത്രം ഇരുന്നൂറോളം വണ്ടികളുളളപ്പോള്‍ എന്തിനാണ് മാലിന്യവാഹനത്തില്‍ കൊണ്ടുപോയതെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരേയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പല്‍ കോര്‍പറേഷന്‍ എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ പ്രദേശവാസികളോട് കര്‍മങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് മുനിസിപ്പാലിറ്റിയുടെ പ്രത്യേക വാഹനങ്ങളിലാണെന്ന് നാട്ടുകാര്‍ പറഞ്ഞതായും റിപോര്‍ട്ടുണ്ട്.

മൃതദേഹങ്ങള്‍ മാലിന്യവാഹനത്തില്‍ കൊണ്ടുപോകുന്ന സംഭവം ഇതാദ്യമല്ല.

നിലവില്‍ ബീഹാറില്‍ 82,487 സജീവ രോഗികളാണ് ഉള്ളത്. ഇതുവരെ 5,58,785 പേര്‍ രോഗമുക്തരായി. 3,743 പേര്‍ മരിച്ചു.

Similar News