മണാശ്ശേരിയില്‍ വന്‍ വ്യാജ മദ്യ വേട്ട

25 ലിറ്ററിലധികം ചാരായവും 500 ലിറ്റര്‍ വാഷും മുക്കം പോലിസ് പിടിക്കൂടി.

Update: 2021-06-08 08:52 GMT
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ വന്‍ വ്യാജ മദ്യ വേട്ട. 25 ലിറ്ററിലധികം ചാരായവും 500 ലിറ്റര്‍ വാഷും മുക്കം പോലിസ് പിടിക്കൂടി.സംഭവത്തില്‍ ചെറുവാടി സ്വദേശി ജിംഷിയെ പോലിസ് കസ്റ്റഡിയിലെടുത്തു. മണാശ്ശേരി മുത്താലം റോഡില്‍ വീട് കേന്ദ്രീകരിച്ചു വ്യാജ നിര്‍മാണം നടക്കുന്നു എന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വ്യാജ മദ്യം പിടികൂടിയത്.




Tags: