സിനിമാ ജീവിതം വിട്ട് ദൈവവഴിയില്‍ ബോളിവുഡ് താരം സന ഖാന്‍

Update: 2020-10-09 08:07 GMT

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും ബിഗ് ബോസിലൂടെ പ്രശസ്തയുമായ സന ഖാന്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനവുമായി രംഗത്ത്. താന്‍ സിനിമാ ജീവിതം  അവസാനിപ്പിക്കുന്നതായും സ്രഷ്ടാവിന്റെ ആഹ്വാനം പിന്തുടര്‍ന്ന് മാനവികതയുടെ വഴിയിലൂടെയാണ് ഇനിയുളള യാത്രയെന്ന് സന ഖാന്‍ പ്രഖ്യാപിച്ചു. തന്റെ പുതിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെ സഹായിക്കാനും അതിനുള്ള ശക്തിനല്‍കാന്‍ പ്രാര്‍ത്ഥിക്കാനും അവര്‍ എല്ലാ സുഹൃത്തുക്കളോടും അപേക്ഷിച്ചു.

ഇനിയുള്ള ജീവിതം പടച്ചവന്റെ അനുശാസനങ്ങള്‍ക്കനുസരിച്ചും മനുഷ്യന് നന്മ ചെയ്തുകൊണ്ടുമായിരിക്കണമെന്നാണ് ആഗ്രഹമെന്ന് സന പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പ് സന പുറത്തുവിട്ടിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന് പേരിട്ടിട്ടുള്ള കുറിപ്പില്‍ എല്ലാ കാരണങ്ങളും വിശദമാക്കുന്നുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന ഒരു മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News