എജെഎല്‍ കേസില്‍ ഭൂപീന്ദര്‍ ഹൂഡ, മോട്ടിലാല്‍ വോറ എന്നിവര്‍ക്ക് ജാമ്യം

പത്തു ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇരുവര്‍ക്കും സിബിഐ ജഡ്ജി ജഗദീപ് സിങ് ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പും സിബിഐ കൈമാറി.

Update: 2019-01-03 10:45 GMT
2005ല്‍ പഞ്ച്കുളയില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡി (എജെഎല്‍)ന് അനധികൃതമായി ഭൂമി പതിച്ച് നല്‍കിയ കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറയ്ക്കും സിബിഐ കോടതി ജാമ്യം അനുവദിച്ചു. പത്തു ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇരുവര്‍ക്കും സിബിഐ ജഡ്ജി ജഗദീപ് സിങ് ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പും സിബിഐ കൈമാറി. ഫെബ്രുവരി ആറിന്് കേസില്‍ വീണ്ടും വാദം കേള്‍ക്കും.


അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡിസംബറിലാണ് ഹുഡയ്ക്കും വോറയ്ക്കും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനും നാഷണല്‍ ഹെറാള്‍ഡ് ന്യൂസ്‌പേപ്പര്‍ പപ്ലിഷര്‍ക്കും പഞ്ച്കുള പ്രത്യേക സിബിഐ കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.




Tags:    

Similar News