ഭൂമിപൂജ: പ്രിയങ്കാഗാന്ധിയുടെ പ്രസ്താവന വേദനയുണ്ടാക്കുന്നതെന്ന് സുന്നി യുവജന വേദി ജനറല്‍ സെക്രട്ടറി

Update: 2020-08-04 11:49 GMT

മലപ്പുറം: ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയെ ന്യായീകരിച്ച് പ്രിയങ്കഗാന്ധി നടത്തിയ പ്രസ്താവന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ ഏറെ വേദനയുളവാക്കുന്നതാണെന്ന് സുന്നി യുവജനവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി അഭിപ്രായപ്പെട്ടു. മതേതര സ്വാഭാവം അല്പമെങ്കിലും നിലനില്‍ക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സിനെ കാണുന്നത്. ആ നേതൃത്വവും ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്ന് ന്യുനപക്ഷ വികാരങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും ഉണ്ടാക്കുക. ബാബറി മസ്ജിദ് വിഷയത്തില്‍ സുപ്രിംകോടതിവിധി പക്ഷപാതപരമായിരുന്നുവെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ പ്രിയങ്കയില്‍ നിന്നും ഇത്തരം സമീപനം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അതേസമയം ക്ഷേത്രനിര്‍മാണത്തിന്റെ കുത്തക ഭരണകക്ഷി മാത്രം ഏറ്റെടുക്കേണ്ട എന്ന ചിന്തയാകാം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസ്താവനക്ക് പിന്നിലെന്ന് കരുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Similar News