ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദര്‍ശനം.
ഡല്‍ഹിയില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക് യാത്ര തിരിച്ചു. യുപി പോലിസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ ഉയര്‍ന്ന് വന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയിരുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. നൂറുകണക്കിന് ആളുകലാണ് ഇദ്ദേഹത്തിന്ന് ഒപ്പം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം മുഴക്കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണം നീതി ലഭിക്കാത്തടത്തോളം ഞങ്ങളുടെ പോരാട്ടം തുടരും. ''ജന്തര്‍ മന്തറില്‍ അദ്ദേഹം പറഞ്ഞു.