കാര്‍ഷിക നിയമത്തിനെതിരേ ഭാരതീയ കിസാന്‍ സംഘ് സമരം നാളെ; ആര്‍എസ്എസ് സംഘടനയെ വിശ്വസിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.

Update: 2021-09-07 11:06 GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘ് നാളെ പ്രക്ഷോഭം നടത്തും. ജന്തര്‍ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് നീക്കം. എന്നാല്‍ ഭാരതീയ കിസാന്‍ സംഘിനെ കൂടെ കൂട്ടില്ലെന്നും ആര്‍എസ്എസ് സംഘടനയെ വിശ്വസിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.


കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം നല്‍കിയ ഉറപ്പ് നടപ്പിലാക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബികെഎസ് നേതാക്കള്‍ അറിയിച്ചു. ആഗസ്ത് 31നകം ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇത് ലംഘിച്ചതോടെയാണ് സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി പ്രതീകാത്മക ധര്‍ണ സംഘടിപ്പിക്കാന്‍ ബികെഎസ് ഒരുങ്ങുന്നത്.




Tags:    

Similar News