കാര്‍ഷിക നിയമത്തിനെതിരേയുള്ള ഭാരത്ബന്ദ് തുടങ്ങി

Update: 2020-12-08 01:44 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. ചില സംസ്ഥാനങ്ങളില്‍ ബന്ദ് 11 മണിക്കാണ് ആരംഭിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ബന്ദ് 11 മണിക്ക് ആരംഭിക്കുക. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കി.

ബന്ദിന് കര്‍ഷക സംഘടനകള്‍ക്ക് പുറമെ മിക്കവാറും പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയുണ്ട്. ബാങ്ക് യൂനിയനുകള്‍, ഗുഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് യൂനിയന്‍ എന്നിവയാണ് പിന്തുണ നല്‍കുന്ന മറ്റ് സംഘടനകള്‍.

ഹരിയാനയിലും പഞ്ചാബിലും ബന്ദിന്റെ ഭാഗമായി കര്‍ഷകര്‍ 11 മുതല്‍ 3 മണിവരെ റോഡുകള്‍ ഉപരോധിക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴിതടയല്‍ സമരവും ഡല്‍ഹിയില്‍ 11 മണി മുതല്‍ 3 മണിവരെ റോഡ് ഉപരോധവും നടക്കും.

ബന്ദിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ക്ക് തയിടുന്നതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും നഗരങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടകളും വ്യാപാര സ്ഥാപനങ്ങളും നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar News