ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

Update: 2022-07-16 14:58 GMT

മലപ്പുറം: ഭാരതപ്പുഴയില്‍ മുന്നറിയിപ്പ് ലെവലിനെക്കാള്‍ ജലനിരപ്പുള്ളതിനാല്‍ ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപകട ഭീഷണിയുള്ളവര്‍ അടിയന്തിരമായി മാറിത്താമസിക്കണമെന്നും ജില്ലാ കലക്റ്റര്‍ വി ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ഭാരതപുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 5.2 കവിഞ്ഞ് 5.71 ല്‍ എത്തിയിട്ടുണ്ട്. അപകട നിരപ്പ് 6.2 ആണ്.