ഭാരത് ജോഡോ യാത്ര: രാഹുല്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു

Update: 2022-09-14 03:00 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ശിവഗിരി മഠത്തിലെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് മഠത്തിലെത്തി സന്യാസിമാരെ കണ്ടത്.

മഠത്തിലെ സന്യാസിമാര്‍ രാഹുലിനെ ഷാള്‍ അണിയിച്ച് സ്വീകിച്ചു.

മഠസന്ദര്‍ശന വേളയില്‍ രാഹുലിനു പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

രാഹുല്‍ മഠത്തില്‍ 40 മിനിറ്റ് ചെലവഴിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണ്.

ഭാരത് ജോഡോ യാത്രയുടെ നാലാം ദിവസമായ ഇന്ന് കൊല്ലം ജില്ലയിലൂടെയാണ് പര്യടനം നടത്തുന്നത്. നാവായിക്കുളം ജങ്ഷനില്‍നിന്ന് തുടങ്ങുന്ന യാത്ര പള്ളിമുക്കില്‍ സമാപിക്കും.

Tags: