കോണ്‍ഗ്രസ്സിന്റെ 'ഭാരത് ബഛാവോ റാലി' തുടങ്ങി

ഏകദേശം ഒരു ലക്ഷം പേരാണ് റാലിയില്‍ അണി നിരന്നിട്ടുള്ളത്. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരോട് റാലിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Update: 2019-12-14 07:10 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഇളക്കിമറിക്കുന്നതിനിടയില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ്സിന്റെ 'ഭാരത് ബഛാവോ റാലി' ഡല്‍ഹിയില്‍ തുടങ്ങി. പൗരത്വ ഭേദഗതി നിയമത്തിനു പുറമേ കാര്‍ഷികമേഖലയിലെ പ്രതിസന്ധി, തകരുന്ന സമ്പദ്ഘടന, തൊഴിലില്ലായ്മ തുടങ്ങിയവയാണ് റാലി ഉയര്‍ത്തുന്ന വിഷയങ്ങള്‍. ഡല്‍ഹിയിലെ രാം ലീല മൈതാനിയിലാണ് ഇന്ത്യയെ രക്ഷിക്കുക എന്ന പ്രമേയവുമായി കോണ്‍ഗ്രസ്സ് തങ്ങളുടെ ശക്തിപ്രകടനം നടത്തുന്നത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഏകദേശം ഒരു ലക്ഷം പേരാണ് റാലിയില്‍ അണി നിരന്നിട്ടുള്ളത്. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരോട് റാലിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News