ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍: ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍

Update: 2020-10-04 06:18 GMT
ലണ്ടന്‍: ഒക്ടോബര്‍ ഏഴിന് തുടങ്ങുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍(എല്‍.എഫ്.എഫ്)ലേക്ക് ഇന്ത്യയില്‍ നിന്നും രണ്ടു ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ബിട്ടു ആണ് അതിലൊന്ന്. ഈ ഹ്രസ്വ ചിത്രം സ്വതന്ത്ര മനസും അല്‍പം ശാഠ്യവുമുള്ള ഒരു കൊച്ചു പെണ്‍ കുട്ടിയുടെ കഥ പറയുന്നു. കരിഷ്മ ദുബൈ എഴുതി സംവിധാനം ചെയ്ത ബിട്ടുവില്‍ റാണി കുമാരി, രേണു കുമാരി, സൗരഭ് സരസ്വത് തുടങ്ങിയവര്‍ അഭിനയിച്ചു. ഉള്‍നാട്ടിലെ ഒരു ചെറിയ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം എല്‍.എഫ്.എഫിന്റെ സൈറ്റില്‍ നിന്നും സൗജന്യമായി കാണാന്‍ കഴിയും.


'ദ ഡിസൈപ്പിള്‍' ആണ് അടുത്ത ചിത്രം. 2014 ലെ പ്രസിദ്ധമായ 'കോര്‍ട്ട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ചൈതന്യ തമാനെയുടെ പുതിയ ചിത്രമാണിത്. മുംബയ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്ന ഗുരുവിന്റെയും ശിഷ്യന്റെയും കഥയാണ് പറയുന്നത്. ഇത് ഒക്ടോബര്‍ 7 ന് രാത്രി 9 മണിക്ക് 'BFI Player' വഴി കാണാനാകും.

ഓണ്‍ലൈനിലൂടെയാവും ഫെസ്റ്റിവല്‍ നടക്കുക. വീട്ടിലിരുന്നുകൊണ്ട് ബ്രിട്ടനിലുള്ള എല്ലാവര്‍ക്കും സിനിമ കാണാം. ഇതോടുകൂടി ഫെസ്റ്റിവലിന്റെ കേന്ദ്രമായ ലണ്ടന്‍ നഗരത്തില്‍ നിന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും സിനിമ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കു കടക്കുകയാണ് എല്‍.എഫ്.എഫ്. ഒക്ടോബര്‍ 7 മുതല്‍ 18 വരെയാണ് എല്‍.എഫ്.എഫ്