കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ ഔട്‌ലെറ്റ്: ചര്‍ച്ച തുടരുന്നുവെന്ന് മന്ത്രി ആന്റണി രാജു

Update: 2021-10-08 06:43 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്ന കാര്യം സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്‌ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്‌കോയുമായി ചര്‍ച്ച തുടരുന്നുവെന്ന് ആന്റണി രാജു നിയമസഭയെ അറിയിച്ചു.

നേരത്തെ, കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ ഔട്‌ലെറ്റ് തുടങ്ങുന്ന കാര്യം പരിഗണിക്കുന്നു എന്ന റിപോര്‍ട്ട് കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ആ ഘട്ടത്തില്‍ ഔട്ട് ലെറ്റ് തുടങ്ങാന്‍ ആലോചനയില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ നിലപാടിന് വിരുദ്ധമായി ചര്‍ച്ച തുടരുന്നു എന്ന പരാമര്‍ശമാണ് മന്ത്രി നിയമസഭയില്‍ ഉയര്‍ത്തിയിരിക്കുന്നത്.


Tags: