ബെവ് ക്യൂ ആപ്പ്: ക്യൂ ആര്‍ കോഡ് സ്‌കാന്‍ സംവിധാനം നിര്‍ത്തിവച്ചു; കോര്‍പറേഷന്‍ നല്‍കുന്ന പട്ടികയനുസരിച്ച് മദ്യവിതരണം

Update: 2020-05-30 05:55 GMT

തിരുവനന്തപുരം: ബെവ് ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മദ്യം നല്‍കുന്ന സംവിധാനം താല്‍ക്കാലികമായി നിര്‍ത്തലാക്കി. ബെവ് ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂര്‍ കോഡ് പരിശോധിക്കുന്ന സംവിധാനമാണ് നര്‍ത്തലാക്കിയത്. ആപ്പിലെ ചില സാങ്കേതിക തകരാറാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.

ഇതിനു പകരം രജിസ്റ്റര്‍ ചെയ്യുന്നവരുടെ പട്ടിക കോര്‍പറേഷന്‍ ബിബറേജസ് ഔട്ട്‌ലറ്റുകളില്‍ നല്‍കും. അതും തിരിച്ചറിയല്‍കാര്‍ഡും ഒത്തുനോക്കി മദ്യം നല്‍കാനാണ് പുതിയ തീരുമാനം.

ആപ്പിന്റെ തകരാറുകള്‍ പരിശോധിക്കാന്‍ എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റ് ആപ് നിര്‍മിച്ച കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Tags:    

Similar News