ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Update: 2022-08-08 13:33 GMT

കണ്ണൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. നാറാത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. 97 വയസ്സാണ്.

1943ല്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളാണ്.

1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. മൊറാഴ കേസില്‍ ജയില്‍വാസമനുഷ്ടിച്ചു. 1945-46 കാലത്ത് ബോംബെയില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തി. 1953-58ല്‍ ഡല്‍ഹി പാര്‍ടി കേന്ദ്ര കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിച്ചു. 79ാം വയസ്സില്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടു.

പത്രപ്രവര്‍ത്തകനായിരുന്നു. അന്താരാഷ്ട്രനേതാക്കളുമായി അടുത്ത ബന്ധംപുലര്‍ത്തി.

ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ സ്ഥിരം എഴുത്തുകാരനായിരുന്നു. ബര്‍ലിനില്‍ നിന്ന് എഴുതാന്‍ തുടങ്ങിയതോടെയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരായത്.

പിശാചും അവന്റെ ചാട്ടുളിയും, പൊളിച്ചെഴുത്ത്(ആത്മകഥ)എന്നിവയാണ് പുസ്തകങ്ങള്‍.

1926ല്‍ ജനനം. ഭാര്യ സരസ്വതിയമ്മ, മകള്‍ ഉഷ, മരുമകന്‍ ബര്‍ണര്‍ റിസ്റ്റര്‍, സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.

Tags:    

Similar News