ബംഗ്ലാദേശിൽ ഇന്ന് ദുഃഖാചരണം; നടന്നത് രാജ്യം കണ്ട മാരകമായ വ്യോമയാനദുരന്തം
കൊൽക്കത്ത: പതിറ്റാണ്ടുകളായി രാജ്യം കണ്ട ഏറ്റവും മാരകമായ വ്യോമയാന ദുരന്തമാണ് ബംഗ്ലാദേശിലുണ്ടായത്. ധാക്കയിലെ ബംഗ്ലാദേശ് വ്യോമസേനാ താവളത്തിൽ നിന്ന് പ്രാദേശിക സമയം ഏകദേശം 13:00 ന് (GMT 07:00) പറന്നുയർന്ന പരിശീലന വിമാനമാണ് സമീപ പ്രദേശത്തെ സ്കൂളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
വിമാനം കെട്ടിടത്തിൽ "നേരിട്ട്" ഇടിക്കുന്നത് കണ്ടതായി കോളേജിലെ ഒരു അധ്യാപകനായ റെസൗൾ ഇസ് ലാം പറയുന്നു. .
മറ്റൊരു അധ്യാപകനായ മസൂദ് താരിക്കും തന്നെ നടുക്കിയ അപകടത്തെ കുറിച്ച് വിവരിച്ചു. "ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ തീയും പുകയും മാത്രമേ കണ്ടുള്ളൂ... ഇവിടെ ധാരാളം രക്ഷിതാക്കളും കുട്ടികളും ഉണ്ടായിരുന്നു." അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ഇരകളായവരിൽ ഭൂരിഭാഗവും പ്രീ-സ്കൂൾ മുതൽ സീനിയർ സെക്കൻഡറി തലം വരെ ഏകദേശം 2,000 വിദ്യാർഥികളുള്ള ഒരു സ്വകാര്യ സ്ഥാപനമായ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിലെ വിദ്യാർഥികളാണ്.മരിച്ചവരിൽ 17 പേരെങ്കിലും കുട്ടികളാണെന്ന് ആരോഗ്യ മന്ത്രാലയം തിങ അറിയിച്ചു.
പരീക്ഷ കഴിഞ്ഞ് കെട്ടിടത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറുന്നത് കണ്ടതെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ഫർഹാൻ ഹസൻ പറയുന്നു.
"എന്റെ ഉറ്റ സുഹൃത്ത്, ഞാൻ പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നയാൾ, എന്റെ കൺമുന്നിൽ വച്ച് മരിച്ചു," അവൻ പറഞ്ഞു.
സ്കൂൾ വിടുന്ന സമയമായതിനാൽ കുട്ടികളെ കാത്ത് നിരവധി മാതാപിതാക്കൾ അകത്ത് നിൽക്കുകയായിരുന്നു. അവരും അപകടത്തിൽപ്പെട്ടു.50-ലധികം പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പലരുടെയും നില ഗുരുതരമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലെ ഒരു ഡോക്ടർ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, എന്നിവരുൾപ്പെടെയുളള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
