ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

Update: 2021-03-17 12:55 GMT

കൊല്‍ക്കത്ത: രണ്ട് തവണ മാറ്റിവച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പത്രിക കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തിറക്കി. തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് പത്രിക പുറത്തിറക്കാന്‍ വൈകിയതെന്ന് മമതാ ബാനര്‍ജി വിശദീകരിച്ചു. മാതാവ്, മണ്ണ്, ജനങ്ങള്‍(മാ, മതി, മനുഷ്) എന്നിങ്ങനെ മൂന്ന് സുപ്രധാന ഘടകങ്ങളെയും മനസ്സില്‍ വച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളതെന്ന് മമത പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപരിപാടികളുടെ വിശദവിവരങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ കന്യാശ്രീ പദ്ധതിക്ക് യുനെസ്‌കോയുടെ അഭിനന്ദനവും പുരസ്‌കാരവും ലഭിച്ചതായും മമത പറഞ്ഞു. പെണ്‍കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കന്യാശ്രീ.

പ്രകടനപത്രിക പുറത്തിറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മമതാ ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ വച്ച് പരിക്കേറ്റതുകൊണ്ട് പി്ന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

മാര്‍ച്ച് പത്താം തിയ്യതി നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പരിപാടിക്കിടയിലാണ് ഏതാനും പേര്‍ ചേര്‍ന്ന് മമതയെ ആക്രമിച്ചത്. ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായും മമത പറഞ്ഞു.

Tags:    

Similar News