ബംഗാള്‍ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറക്കി

Update: 2021-03-22 19:34 GMT

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക ഔദ്യോഗികമായി പുറത്തുവിട്ടു. ബംഗ്ലാര്‍ ദിശ എന്ന പേരിട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രിക കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് പ്രകാശിപ്പിച്ചത്. പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു പരിപാടി. കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയുടെ പ്രകടനപത്രിക പുറത്തുവിട്ടത്. സങ്കല്‍പ്പ് പത്ര ഫോര്‍ സോണാര്‍ ബംഗ്ല എന്ന് പേരിട്ടിട്ടുളള പ്രകടനപത്രിക അമിത് ഷായാണ് പ്രകാശിപ്പിച്ചത്.

സിപിഎമ്മിന്റെ പ്രകടനപത്രിക കഴിഞ്ഞ ആഴ്ചതന്നെ പ്രകാശിപ്പിച്ചിരുന്നു.

294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. മെയ് 2ന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News