പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനു കൊവിഡ്

Update: 2020-10-17 07:07 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനും മിഡ്‌നാപൂര്‍ എംപിയുമായ ദിലീപ് ഘോഷിനു കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലെ ഹൈ ഡിപന്‍ഡന്‍സി യൂനിറ്റില്‍ (എച്ച്ഡിയു) പ്രവേശിപ്പിച്ചു. 'അദ്ദേഹത്തിന് 102 ഡിഗ്രി പനിയുള്ളതിനാല്‍ ചികില്‍സയിലാണ്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ കുഴപ്പമില്ല. ആശങ്കപ്പെടേണ്ട കാര്യമില്ല' ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദിലീപ് ഘോഷ് അസുഖബാധിതനായിരുന്നു. തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. മിഡ്‌നാപൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പേര് മാറ്റി മെദിനിപൂര്‍ എന്നാക്കിയിരുന്നു.

    പശ്ചിമ ബംഗാളില്‍ 3,771 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികകളുടെ എണ്ണം ഇപ്പോള്‍ 3,13,188 ആണ്. സംസ്ഥാനത്ത് ഇതുവരെ 5,900 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Bengal BJP Chief Dilip Ghosh Tests Positive For COVID-19




Tags: