പക്ഷപാതപരമായി പെരുമാറുന്നു; തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്

Update: 2021-04-14 17:03 GMT
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ടിഎംസി നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.


ബംഗാളില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായി നിലപാടെടുക്കേണ്ട കമ്മിഷന്‍ ബിജെപിക്ക് അനുകൂലമായി പെരുമാറുന്നു എന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.




Tags:    

Similar News