പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെവയോജനങ്ങള്‍ക്ക് 2021-22 പദ്ധതി പ്രകാരം കട്ടില്‍വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍എ ഉസ്മാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷയായി.
സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ പി.വി മുസ്തഫ, എ സീനത്ത് ആലിബാപ്പു, പി.പി ഷാഹുല്‍ഹമീദ്, കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, കെ.കെ. എസ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.