'ബിബിസി'യുടെ ലോകത്തെ പ്രമുഖ 100 വനിതകളില്‍ ഇന്ത്യയില്‍ നിന്നുള്ളത് നാല് പേര്‍

കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തും മാറ്റത്തിന് നേതൃത്വം നല്‍കുന്നവരും മാറ്റമുണ്ടാക്കുന്നവരുമായ 100 സ്ത്രീകളെയാണ് തിരഞ്ഞെടുത്തതെന്ന് ബിബിസി വ്യക്തമാക്കി.

Update: 2020-11-24 02:15 GMT

ലണ്ടന്‍: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ പ്രമുഖ 100 വനികളില്‍ ഇന്ത്യയില്‍ നിന്നുള്ളത് നാലു പേര്‍. പൗരത്വ ഭേദഗതി വിരുദ്ധ സമരനായിക ബില്‍ഖീസ് ബാനു, പ്രമുഖ തമിഴ് ഗായിക ഇശൈവാണി, ലോക പാരാ ബാഡ്മിന്റണ്‍ ചാംപ്യന്‍ മാനസി ജോഷി,പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ എന്നിവരാണ് പട്ടികയിലുള്ളത്.

2020 ലെ ലോകമെമ്പാടുമുള്ള പ്രചോദനാത്മകവും സ്വാധീനമുള്ളതുമായ 100 സ്ത്രീകളുടെ പട്ടികയാണ് ബിബിസി പുറത്തിറക്കിയത്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തും മാറ്റത്തിന് നേതൃത്വം നല്‍കുന്നവരും മാറ്റമുണ്ടാക്കുന്നവരുമായ 100 സ്ത്രീകളെയാണ് തിരഞ്ഞെടുത്തതെന്ന് ബിബിസി വ്യക്തമാക്കി. ഫിന്‍ലാന്‍ഡിലെ വനിതാ സഖ്യ സര്‍ക്കാരിനെ നയിക്കുന്ന സന്ന മരിന്‍, പുതിയ അവതാര്‍, മാര്‍വല്‍ ചിത്രങ്ങളുടെ താരം മിഷേല്‍ യെഹോ, കൊറോണ വൈറസ് വാക്‌സിന്‍ സംബന്ധിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സാറാ ഗില്‍ബെര്‍ട്ട് , യുഎഇയിലെ സാങ്കേതിക വകുപ്പു മന്ത്രി സാറാ അല്‍ അംറി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. പട്ടികയിലെ ഒന്നാമത്തെ ആളായി ചേര്‍ത്തത് മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ത്യാഗം ചെയ്യുന്നതിനിടെ കൊല്ലപ്പെടുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രതീകത്തെയാണ്.

Tags:    

Similar News