ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരുടെ വെടിക്കെട്ടോടെ ജര്‍മ്മനിയില്‍ ബുണ്ടസാ ലീഗിന് തുടക്കമായി. ഇന്ന് ഷാല്‍ക്കെയെ എതിരില്ലാത്ത എട്ട് ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ മ്യൂണിക്ക് പുതിയ സീസണ് തുടക്കമിട്ടത്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ ഇന്ന് ബയേണിനായി അരങ്ങേറി. സെര്‍ജെ ഗ്നാബറിയുടെ ഹാട്രിക്ക് (4, 47, 59)ഗോളുകളാണ് മല്‍സരത്തിന്റെ പ്രത്യേകത. രണ്ട് അസിസ്റ്റും ഒരു് ഗോളുമായി സാനെ(71) തിളങ്ങി. കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍ ലെവന്‍ഡോസ്കി(31) ഒരു ഗോള്‍ നേടി. മുള്ളര്‍ (69), മുസെയലാ(81), ഗൊററ്റ്സ്കാ(19) എന്നിവരും ബയേണിനായി സ്കോര്‍ ചെയ്തു.