ക്യാംപ് നൗ: ബ്രസീലിയന്‍ ക്ലബ്ബ് സാവോപോളയുടെ വണ്ടര്‍ കിഡ് ഗുസ്താവോ മിയയെ സ്വന്തമാക്കി ബാഴ്‌സലോണ.19 കാരനായ മിയയുടെ റിലീസ് ക്ലോസ് 300 മില്ല്യണ്‍ യൂറോയാണ്. 4.5 മില്ല്യണ്‍ യൂറോ നല്‍കിയാണ് ബാഴ്‌സ ഗുസ്താവോയെ സ്വന്തമാക്കിയത്. 2025 വരെയാണ് കരാര്‍. താരത്തെ ആദ്യം ബാഴ്‌സയുടെ ബി ടീമിലാണ് കളിപ്പിക്കുക. ബി ടീമിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എ ടീമിലേക്ക് പരിഗണിക്കുക. ബ്രസീല്‍ അണ്ടര്‍ 16, അണ്ടര്‍ 17 ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. സാവോപോളയ്ക്കായി ഏഴ് ട്രോഫികള്‍ നേടിയിട്ടുണ്ട്. 2018ല്‍ 36 മല്‍സരങ്ങളില്‍ നിന്ന് 30 ഗോളാണ് ഗുസ്താവോ മിയ നേടിയത്.