ആരാധകര്‍ക്ക് നിരാശ; എല്‍ ക്ലാസ്സിക്കോയില്‍ സമനില
സമനിലയോടെ ഇരു ടീമിനും 36 പോയിന്റാണുള്ളത്. ഗോള്‍ ശരാശരി മികവില്‍ ബാഴ്‌സ ലീഗില്‍ ഒന്നാമത് തുടരും.
കാംപ്നൗ: ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കി സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ. സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന ചിരവൈരികളായ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് പോരാട്ടമാണ് സമനിലയില്‍ മുങ്ങിയത്. ഇരു ടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാംപ്നൗവില്‍ ഗോള്‍ മാത്രം പിറന്നില്ല. സമനിലയോടെ ഇരു ടീമിനും 36 പോയിന്റാണുള്ളത്. ഗോള്‍ ശരാശരി മികവില്‍ ബാഴ്‌സ ലീഗില്‍ ഒന്നാമത് തുടരും.