ഭാരതാംബ വിവാദം; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി അമിതാധികാരപ്രയോഗം : മന്ത്രി ആർ ബിന്ദു

Update: 2025-07-03 06:39 GMT

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണറുടെ ചുവടുപിടിച്ച് വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. അയോധ്യയിലെ ശിലാന്യാസത്തിൽ പങ്കെടുത്തു വന്നതിനു ശേഷം വിസിയായ ആളാണ് മോഹനൻ കുന്നുമ്മലെന്നും ജനാധിപത്യത്തിനു ചേരുന്ന നിലപാടല്ല അദ്ദേഹത്തിൻ്റേതെന്നും മന്ത്രി വ്യക്തമാക്കി.

ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട ആർഎസ്എസ് സമീപനം സ്വീകരിക്കാൻ മതേതര ഇന്ത്യക്കു കഴിയില്ലന്നും രജിസ്ട്രാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബിന്ദു കൂട്ടിചേർത്തു.

Tags: