എടിഎമ്മിലെ പണരഹിത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുത്: ആര്‍ബിഐ

ബാലന്‍സ് പരിശോധന, ചെക്ക് ബുക്ക് അപേക്ഷ, പണം കൈമാറല്‍, നികുതി നല്‍കല്‍ തുടങ്ങി എടിഎം മുഖേനയുള്ള പണരഹിത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ.

Update: 2019-08-15 12:46 GMT

ന്യൂഡല്‍ഹി: ബാലന്‍സ് പരിശോധന, ചെക്ക് ബുക്ക് അപേക്ഷ, പണം കൈമാറല്‍, നികുതി നല്‍കല്‍ തുടങ്ങി എടിഎം മുഖേനയുള്ള പണരഹിത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ. എടിഎമ്മുകളിലെ ഇത്തരം പണരഹിത ഇടപാടുകളെ സൗജന്യമായി കാണണമെന്നാണ് ആര്‍ബിഐ ബാങ്കുകളോട് നിര്‍ദേശിച്ചത്.

നിലവില്‍ പ്രതിമാസം നിശ്ചിത ഇടപാടുകള്‍ക്ക് മാത്രമാണ് എടിഎമ്മില്‍ സൗജന്യം. പല ബാങ്കുകളിലും ഇതിന്റെ എണ്ണം വ്യത്യസ്തമാണ്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടപാടുകളെയും നിര്‍ദിഷ്ട ഇടപാടുകളായി കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. കറന്‍സിനോട്ടുകളുടെ അഭാവം, പിന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തല്‍ തുടങ്ങി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പതിവാണ്. ഇവയ്ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

Similar News