സ്‌പൈഡര്‍മാനായി ബാങ്ക് ജീവനക്കാരന്‍; തരംഗമായി വീഡിയോ

ബാങ്ക് ജോലിയില്‍ നിന്നും രാജി വയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പര്‍ഹീറോ സ്‌പൈഡര്‍മാന്റെ വേഷമണിഞ്ഞ് ജോലിക്കെത്തിയാണ് ഇയാള്‍ ശ്രദ്ധേയനായത്.

Update: 2019-01-29 16:51 GMT

ബ്രസീലിയ: പൊതുവെ മാന്യമായി വസ്ത്രംധരിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നവരാണ് ബാങ്ക് ജീവനക്കാര്‍. എന്നാല്‍, വ്യത്യസ്ഥമായ വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ബ്രസീലിലെ സാവോ പോളോയില്‍നിന്നുള്ള ഈ ബാങ്ക് ഉദ്യോഗസ്ഥന്‍. ബാങ്ക് ജോലിയില്‍ നിന്നും രാജി വയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പര്‍ഹീറോ സ്‌പൈഡര്‍മാന്റെ വേഷമണിഞ്ഞ് ജോലിക്കെത്തിയാണ് ഇയാള്‍ ശ്രദ്ധേയനായത്.

സ്‌പൈഡര്‍മാന്റെ വേഷമണിഞ്ഞ് ജോലിക്കെത്തിയ ജീവനക്കാരന്റെ പേരോ മറ്റുവിശദാംശങ്ങളെ ലഭ്യമല്ല. 51 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മറ്റ് സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതും ഇടപഴകുന്നതും കാണാം. എന്തൊക്കെയോ വസ്തുക്കള്‍ വിതരണം ചെയ്യുന്നതായും കാണാം. ചിലപ്പോള്‍ ജോലിയിലെ അവസാനദിനത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി യാത്ര പറയുന്നതാകാം. ഇടയ്ക്ക് സഹപ്രവര്‍ത്തകരിലൊരാളെ ആശ്ലേഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാള്‍ട്ടര്‍ കോസ്റ്റാ എന്നയാള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത ഈ ദൃശ്യങ്ങള്‍ ഇതിനകം നിരവധി പേരാണ് കണ്ടിട്ടുള്ളത്.


വീഡിയോ ലിങ്ക്‌

https://m.youtube.com/watch?time_continue=15&v=cxp6K-5TdSc


Tags: