ഓഫിസില്‍ ബീഫ് കഴിക്കാന്‍ പാടില്ലെന്ന് ബാങ്ക് മാനേജര്‍; കൊച്ചി കനറാബാങ്കിന് പുറത്ത് ബീഫ് ഫെസ്റ്റ്
കൊച്ചി: കൊച്ചിയിലെ കാനറ ബാങ്ക് ഓഫീസിന്റെ കാന്റീനിലെ ബീഫ് നിരോധനത്തിനെതിരേ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധം അറിയിച്ച് ബാങ്ക് ജീവനക്കാര്‍ . അടുത്തിടെ ചുമതലയേറ്റ ബീഹാര്‍ സ്വദേശിയായ റീജിയണല്‍ മാനേജര്‍ കാനറ ബാങ്ക് കാന്റീനുകളില്‍ ബീഫ് നിരോധിക്കാന്‍ ഉത്തരവിടുകയായിരുന്നുവെന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനുമോല്‍ കടന്നുകയറാനാവില്ലെന്ന് ആളുകള്‍ പറഞ്ഞു.
പണ്ടു മുതലേ ഇവിടെ ബീഫ് വിളമ്പുന്നുണ്ടെന്നും അത് ഇനിയും ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇത് കേന്ദ്രസരര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇതിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. മാനേജരുടെ പെരുമാറ്റം എപ്പോഴും ധിക്കാരപരമാണെന്നും ജീവനക്കാരെ അടിമകളായി കാണുന്ന സ്ഥിതിയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.