ബാങ്ക് തട്ടിപ്പുപ്രതി മെഹുൽ ചോക്‌സിയുടെ കേസ് കൂടുതൽ സങ്കീർണതയിലേക്ക്; ഡൊമനിക്കൻ റിപബ്ലിക്കിലെ പ്രതിപക്ഷവും ചോക്‌സിക്കുവേണ്ടി രംഗത്ത്

Update: 2021-06-03 07:00 GMT

റോസിയൊ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിച്ച് മുങ്ങിയ മുഹുൽ ചോക്‌സിയുടെ കേസ് കൂടുതൽ സങ്കീർണമാവുന്നു. ഇയാൾക്കെതിരേ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിട്ടുണ്ടെങ്കിലും ഇപ്പോൾ ഡൊമനിക്കൻ റിപബ്ലിക്കിൽ പോലിസ് കസ്റ്റഡിയിലുളള ഇയാളെ ഇന്ത്യക്ക് കൈമാറുമോ എന്ന കാര്യം സംശയമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം 63കാരനായ മുഹുൽ ചോക്‌സിയെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ഡൊമനിക്കൻ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്റിഗ്വയിൽനിന്ന് ഡൊമിനിക്കൻ റിപബ്ലിക്കിലെത്തി അവിടെനിന്ന് ക്യൂബയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം.

ഹണിട്രാപ്പിൽ പെട്ട് ഡൊമിനിക്കയിലെത്തിയതെന്നാണ് മുഹുൽ ചോക്‌സിയുടെ അഭിഭാഷകരുടെ വാദം. അതേസമയം ചോക്‌സിയെ നാടുകടത്തി ഇന്ത്യയിലെത്തിക്കുക നിയമപരമായി ബുദ്ധിമുട്ടാവില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

മുഹുൽ ചോക്‌സി ഇന്ത്യയിൽ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ആന്റിക്വയിലെത്തിയെന്നും അവിടെനിന്ന് നിയമവിരുദ്ധമായ കരീബിയൻ രാജ്യമായ ഡൊമിനിക്കയിലേക്ക് കടക്കുകയായിരുന്നുവെന്നുമാണ് കേസ്. പ്രതി രാജ്യത്തിന്റെ നിയമങ്ങളെ ദുരുപയോഗം ചെയ്ത് ഭരണകൂട സംരക്ഷണം നേടുകയായിരുന്നുവെന്നും ആന്റിക്വ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ നാടുകടത്തൽ ബുദ്ധിമുട്ടാവില്ല.

പ്രതിയെ നാട്ടിലെത്തിക്കാൻ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റേയും ഉദ്യോഗസ്ഥർ ഏതാനും ദിവസങ്ങളായി ഡൊമനിക്കയിൽ ചാർട്ടേർഡ് വിമാനവുമായി കാത്തിരിക്കുന്നുണ്ട്.

അതേസമയം പ്രശ്‌നങ്ങൾ സങ്കീർണമാക്കിക്കൊണ്ട് മുഹുൽ ചോക്‌സിയുടെ സഹോദരൻ ഡൊമനിക്കൻ റിപബ്ലിക്കിലെ പ്രതിപക്ഷനേതാവിനെ കണ്ടിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ആവശ്യമായ പണം നൽകാമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കണമെന്നുമാണ് ആവശ്യം. അത് സംഭവിക്കുകയാണെങ്കിൽ പ്രശ്‌നങ്ങൾ സങ്കീർണമാവും.

മുഹുൽ ചോക്‌സി നിയമവിരുദ്ധമായാണ് ആന്റിഗ്വയിൽ കടന്നുകൂടിയതെന്ന് രാജ്യത്തെ പ്രധാനമന്ത്രിതന്നെ കത്തിലൂടെ മുഹുൽ ചോക്‌സിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2018ൽ നൽകിയ പൗരത്വും 2019ൽ റദ്ദാക്കി.

തന്റെ രാജ്യത്തേക്ക് മുഹുൽ ചോക്‌സിയെ കടത്തുകയില്ലെന്ന് ആന്റിഗൻ പ്രധാനമന്ത്രി ഗാസ്റ്റോൺ ബ്രൗൺ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആന്റിഗ്വയിലെത്തിക്കാതെ നേരിട്ട് ഇന്ത്യയിലേക്ക് കയറ്റിവിടണമെന്നാണ് ആന്റിഗ്വ നിലപാടെടുത്തത്.

2018 മുതൽ സിബിഐ അന്വേഷിക്കുന്ന കേസിൽ പ്രതിയാണ് മുഹുൽ ചോക്‌സി.

ഈ കേസിൽ ചോക്‌സിയെ സംരക്ഷിക്കുകയാണെങ്കിൽ ഡൊമനിക്കൻ റിപബ്ലിക്കിന്റെ നിയമവാഴ്ച സംശയത്തിന്റെ നിഴലിലാവും.

Tags:    

Similar News