ബഹറൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

Update: 2020-11-11 09:01 GMT


മനാമ: ബഹറൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. റോയല്‍ കോടതി വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. 84 വയസ്സായിരുന്നു.

ഇന്ന് രാവിലെ യുഎസ്സിലെ മയോ ക്ലിനിക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പ്രധാനമന്ത്രിയുടെ വിയോഗത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.