പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് ജനുവരി 27ന് തിരുവനന്തപുരത്ത്

Update: 2021-01-21 13:54 GMT

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് ജനുവരി 27ാം തിയ്യതി തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന്റെ കോര്‍ട്ട് ഹാളില്‍ രാവിലെ 11നാണ് സിറ്റിംഗ് നടക്കുക. സിറ്റിംഗില്‍ വടുക സമുദായത്തിന്റെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിച്ച നിവേദനം, മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളുടെ വിവിധ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനം, ലാറ്റിന്‍ കത്തോലിക്ക ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് കൊങ്കിണി ലാറ്റിന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സമര്‍പ്പിച്ച നിവേദനം, നാടാര്‍ സര്‍വീസ് ഫോറം സമര്‍പ്പിച്ച ഹരജി എന്നിവ പരിഗണിക്കും.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശശിധരന്‍, മെമ്പര്‍മാരായ ഡോ. എ.വി. ജോര്‍ജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News