പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിങ് ആഗസ്റ്റ് 17ന് തിരുവനന്തപുരത്ത്

Update: 2021-08-12 19:14 GMT

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനിലുള്ള കമ്മിഷന്റെ കോര്‍ട്ട് ഹാളില്‍ ആഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. 

സിറ്റിംഗില്‍ കേരളത്തിലെ പുലുവക്കൗണ്ടര്‍, വേട്ടുവക്കൗണ്ടര്‍, പടൈയാച്ചിക്കവുണ്ടര്‍, കാവിലിയക്കവുണ്ടര്‍ എന്നീ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ഒ.ബി.സി, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യന്‍, മുസ്‌ലിം മത വിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വ്യക്തത വരുത്തുന്നത് സംബന്ധിച്ച വിഷയം, എഴുത്തച്ഛന്‍ സമുദായത്തിന്റെ മറ്റ് പേരുകളും അംഗീകരിക്കുന്നത് സംബന്ധിച്ച വിഷയം, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 2020-2021 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ട് അംഗീകരിക്കല്‍ എന്നിവ പരിഗണിക്കും.

സിറ്റിംഗില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്. ജി. ശശിധരന്‍, മെമ്പര്‍മാരായ ഡോ. എ.വി. ജോര്‍ജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. 

Tags:    

Similar News