ഇരിട്ടിയിൽ പ്ലസ് ടു വിദ്യാർഥിനി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു

Update: 2022-10-30 09:34 GMT

കണ്ണൂര്‍: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആണ്‍കുഞ്ഞിനാണ് പെൺകുട്ടി ജന്മം നല്‍കിയത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് വയറുവേദനയുമായി പ്ലസ് ടു വിദ്യാർഥിനിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകൾക്കിടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതെ ആയതോടെ ആണ് അന്വേഷിച്ചത്.