ഹിന്ദു മതത്തിൽ നിന്ന് പരിഗണന ലഭിക്കാത്തതിനാലാണ് പലരും ഇസ് ലാമിലേക്ക് മതം മാറിയതെന്ന് യുപി ബിജെപി എംപി

Update: 2021-08-02 04:05 GMT

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ മുസ് ലിംകളെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളും ആഖ്യാനങ്ങളുമായി ബിജെപി. ഇസ് ലാമിലേക്കുണ്ടായ മതംമാറ്റത്തിന് കാരണം ഹിന്ദുക്കള്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അന്തസ്സും മാന്യതയും പരിഗണനയും നല്‍കാത്തതിനാലാണെന്ന് ബിജെപി എംപി രാം ചന്ദ്ര ജന്‍ഗ്ര. വിശ്വകര്‍മജരുടെ ഒരു സമ്മേളനത്തലില്‍ പങ്കെടുത്തുകൊണ്ടാണ് ബിജെപി എംപിയുടെ പുതിയ വ്യാഖ്യാനം. താഴ്ന്ന ജാതികള്‍ക്ക് വേണ്ട പരിഗണന ലഭിക്കാത്തതിനാലാണ് ഹിന്ദുക്കള്‍ക്ക് മതം മാറേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു യോഗത്തിലും ഇതേ കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. ആദ്യ നിയമമന്ത്രിയായ അംബേദ്ക്കര്‍ ബുദ്ധമതത്തിലേക്ക് മാറിയതിനു പിന്നിലും ഇതേ കാരണമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഹിന്ദു കൈവേലക്കാര്‍ മാത്രമല്ല, മുസ് ലിംകളായ കൈവേലക്കാരും വിശ്വകര്‍മജരാണെന്ന് അദ്ദേഹം പറഞ്ഞു. ബാബര്‍ കൈവേലക്കാരുമായല്ല ഇന്ത്യയിലേത്തിയത്. ഇറാനിലും ഇറാക്കിലും ഗള്‍ഫിലും അത്തരം തൊഴിലാളികളില്ല. എന്തിന് അവിടെ പുല്ലുപോലും കിളിര്‍ക്കില്ല. ആ രാജ്യങ്ങളില്‍ മണല് മാത്രമേയുള്ളൂ. അവിടെ പാറക്കല്ലു കിട്ടുന്ന മലനിരകളില്ല. നാട്ടിലെ മുസ് ലിം സഹോദരങ്ങള്‍ വിശ്വകര്‍ക ഭഗവാന്റെ പിന്തുടര്‍ച്ചക്കാരാണ്''- അദ്ദേഹം പറഞ്ഞു.

''അവര്‍ മതം വിട്ടുപോകാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ പൊതുവില്‍ പറയാനാവില്ല. ഞാന്‍ അവ ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പരിഗണന ലഭിച്ചിരുന്നില്ല. കഠിനധ്വാനവും അംഗീകരിക്കപ്പെട്ടില്ല. ഒരാളുടെ പരിശ്രമങ്ങള്‍ക്ക് പരിഗണന ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ മതം വിട്ട് പോകും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ സിദ്ധാന്തത്തെ ന്യായീകരിക്കാന്‍ അദ്ദേഹം മഹാഭാരതത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു: എവിടെ അനീതിയുണ്ടായോ അവിടെ എല്ലാം വിട്ടെറിഞ്ഞ് കുരുക്ഷേത്രഭൂമിയിലേക്ക് കടന്നുവരുമെന്ന് ഭീഷ്മപിതാമഹന്‍ ഒരിയ്ക്കല്‍ പറഞ്ഞു. 

Tags:    

Similar News