ബാബറി മസ്ജിദ്: തങ്ങളുടെ നേതാക്കള്‍ ചെയ്തതെന്തെന്ന് കോണ്‍ഗ്രസ്സുകാര്‍ക്കറിയില്ലെന്ന് പരിഹസിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ഇന്‍ഡോര്‍: തങ്ങളുടെ നേതാക്കള്‍ ഓരോ കാലത്തും ചെയ്തത് എന്താണെന്ന് കോണ്‍ഗ്രസുകാര്‍ക്കറിയില്ലെന്ന് പരിഹസിച്ച് ഭാരതീയ ജനതാപാര്‍ട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ബാബറി മസ്ജിദ് തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയാണെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറയുമ്പോള്‍ മറ്റൊരു നേതാവായ ശശി തരൂര്‍ പറയുന്നത് രാജീവ് ഗാന്ധി അത് ചെയ്തിട്ടില്ലെന്നാണ്- സിന്ധ്യ പരിഹസിച്ചു.
''രരു ഭാഗത്ത് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറയുന്ത് രാജീവ് ഗാന്ധി ബാബരി മസ്ജിദിന്റെ താക്കോല്‍ പൊളിച്ചുവെന്നാണ്. അതേസമയം ശശി തരൂര്‍ പറയുന്തന് അദ്ദേഹമത് ചെയ്തിട്ടില്ലെന്നാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് തങ്ങളുടെ നേതാക്കള്‍ ചെയ്തതും ചെയ്യാത്തതും എന്താണെന്ന് അറിയില്ല- സിന്ധ്യ പറഞ്ഞു.
മധ്യപ്രദേശിലെ കൊവിഡ് രോഗവ്യാപനത്തിന്റെ ഉത്തരവാദി കമല്‍നാഥാണെന്ന് സിന്ധ്യ കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ 18-20 മണിക്കൂര്‍ പണിയെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ്- സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
ബിജെപിയിലേക്ക് കാലുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവായ സിന്ധ്യ അതിനു ശേഷം ആദ്യമായാണ് ഇന്‍ഡോറിലെത്തുന്നത്. കാബിനറ്റ് മന്ത്രി തുല്‍സി സിലാവത്ത്, എംപി ശങ്കര്‍ ലല്‍വാനി തുടങ്ങിയവര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.