ബാബരി നഷ്ടപ്പെട്ടു; ഇനി മറ്റൊരു പള്ളി നഷ്ടപ്പെടരുത്: ഉവൈസി

Update: 2022-05-14 19:23 GMT

ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്ക് ഒരു ബാബരി മസ്ജിദ് നഷ്ടപ്പെട്ടു, എന്നാല്‍ മറ്റൊരു മസ്ജിദ് നഷ്ടപ്പെടാന്‍ പാടില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.

കൗശലത്തിലൂടെയും അനീതിയിലൂടെയും അവര്‍ ഞങ്ങളുടെ പള്ളി അപഹരിച്ചു, പക്ഷേ ഓര്‍ക്കുക, നിങ്ങള്‍ക്ക് മറ്റൊരു പള്ളി തട്ടിയെടുക്കാന്‍ കഴിയില്ല- ഉവൈസി പറഞ്ഞു. ജ്ഞാന്‍വാപി മസ്ജിദ് ഒരു പള്ളിയാണെന്നും അത് അങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാന്‍വാപി മസ്ജിദ് വിഷയത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയെ അദ്ദേഹം ചോദ്യം ചെയ്തു. മുസ് ലിംകള്‍ തങ്ങളുടെ വോട്ട് ബാങ്കല്ലാത്തതിനാലാണ് പള്ളിയില്‍ സര്‍വേ അനുവദിച്ചിതിനെതിരേ കോണ്‍ഗ്രസ്സോ സമാജ് വാദി പാര്‍ട്ടിയോ പ്രതികരിക്കാത്തത്. മുസ് ലിംകള്‍ക്ക് അവരുടെ സ്വത്വവും സംസ്‌കാരവും നിലനിര്‍ത്താന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമാണ് ജ്ഞാന്‍വാപി പളളി സ്ഥിതി ചെയ്യുന്നത്. അതിനുപുറകില്‍ ഒരു പ്രതിഷ്ഠയുണ്ടെന്നും അവിടെ വര്‍ഷം മുഴുവന്‍ ആരാധന അനുവദിക്കണമെന്നുമാണ് ഹിന്ദുത്വരുടെ ആവശ്യം.

Tags:    

Similar News