ബാബരി വിധി സ്വാഗതാര്‍ഹം: ആര്‍എസ്എസ്

ഇനി തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും മാറ്റിവെയ്ക്കാം. തര്‍ക്കഭൂമിയില്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കുമെന്നും ഭാഗവത് പറഞ്ഞു. കേസിലെ വിധിയെ ജയവും തോല്‍വിയുമായി കാണേണ്ടതില്ല. സമൂഹത്തില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മോഹന്‍ ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-11-09 09:48 GMT

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കേസിന് ദശാബ്ധങ്ങളുടെ പഴക്കമുണ്ട്. കേസ് ശരിയായ നിലയില്‍ അവസാനിച്ചിരിക്കുകയാണെന്നും ഭാഗവത് പറഞ്ഞു. മുഴുവന്‍ അഭിഭാഷകര്‍ക്കും നന്ദി പറയുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും ഭാഗവത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇനി തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും മാറ്റിവെയ്ക്കാം. തര്‍ക്കഭൂമിയില്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കുമെന്നും ഭാഗവത് പറഞ്ഞു. കേസിലെ വിധിയെ ജയവും തോല്‍വിയുമായി കാണേണ്ടതില്ല. സമൂഹത്തില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മോഹന്‍ ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു.

ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രിം കോടതി വിധിച്ചത്. മുസ്‌ലിംകള്‍ക്കു പള്ളി പണിയുന്നതിനു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി.

Tags:    

Similar News