കറാച്ചി: ലോകത്തെ മുന്‍നിര ബാറ്റ്സ്മാന്മാരില് ഒരാളായ പാകിസ്താന്റെ ബാബര്‍ അസമിനെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന പിസിബിയുടെ യോഗത്തിലാണ് താരത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. നേരത്തെ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനായ ബാബര്‍ മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് പകരമായാണ് എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് സര്‍ഫറാസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഏകദിന റാങ്കിങില്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് ടീമിനെ നിലവിലെ ക്യാപ്റ്റന്‍ അസര്‍ അലി നയിക്കും.
കൂടാതെ താരങ്ങളുടെ അടുത്ത സീസണിലേക്കുള്ള പുതിയ കരാറും പിസിബി പ്രഖ്യാപിച്ചു. അസര്‍ അലി, ബാബര്‍ അസം, ഷഹീന് ഷാ അഫ്രീഡി എന്നിവരാണ് എ ക്യാറ്റഗറിയില്‍ ഉള്ളത്. കഴിഞ്ഞ സീസണില്‍ ടെസ്റ്റില്‍ 18 വിക്കറ്റുകള്‍ നേടിയതാണ് അഫ്രീഡിയ്ക്ക് തുണയായത്.