ബി 1.1.28.2 ; രാജ്യത്ത് മറ്റൊരു കൊവിഡ് വകഭേദം കൂടി കണ്ടെത്തി

Update: 2021-06-07 07:34 GMT

പൂനെ: കൊവിഡിന്റെ മറ്റൊരു വകഭേദം കൂടി രാജ്യത്ത് കണ്ടെത്തി. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ കൊറോണ വൈറസിന് പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നത്.

Tags:    

Similar News