അഴീക്കോട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 30,000 രൂപ കവര്‍ന്നു

Update: 2022-12-14 05:56 GMT

കണ്ണൂര്‍: അഴീക്കോട് പൂട്ടിയിട്ട വീട് തുറന്ന് 30,000 രൂപ കവര്‍ന്നു. അഴീക്കോട് ഓലാടത്താഴയിലെ വടക്കന്‍ ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ വീട് പൂട്ടി താക്കോല്‍ കോലായിലെ ചൂടിപ്പായയുടെ അടിയില്‍ സൂക്ഷിച്ച് വീട്ടുകാര്‍ ജോലിക്ക് പോയതായിരുന്നു.

വൈകീട്ടോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്നാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വളപട്ടണം പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Tags: